മുംബൈ: ജീവിതത്തില്‍ താനിതുവരെ ക്രിക്കറ്റ് കളി നേരിട്ട് കണ്ടിട്ടില്ലെന്നും കളി കാണുന്നതിന് ആഗ്രഹമുണ്ടെന്നും ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ലീ ചോങ്ങ് വെ. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ മുംബൈ മാസ്റ്റേഴ്സിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലീയുടെ കളി കാണാനെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ആദ്യമായിട്ടാണ് സച്ചിനെ നേരിട്ട് കാണുന്നതെന്നും തന്റെ കളി കാണാന്‍ അദ്ദേഹം എത്തിയതില്‍ സന്തോഷമുണ്ടെന്നും ലീ പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിലെ സമനിലയ്ക്ക് ശേഷമാണ് മുംബൈ മാസ്റ്റേഴ്സ് ടീമിനൊപ്പം ലീ ചേര്‍ന്നത്. തന്റെ ആദ്യ മത്സരത്തില്‍ ലീ എതിരാളിയായ ഡാരന്‍ ല്യുവിനെ 21-12, 21-16 എന്ന സ്കോറിന് തറ പറ്റിച്ചു. 35 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിനൊടുവിലായിരുന്നു ലീയുടെ വിജയം.
ല്യുവിനെതിരെ മത്സരിക്കാന്‍ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും വരുന്ന ജപ്പാന് ഓപ്പണില്‍ ല്യൂവിന് നന്നായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒളിംബിക്സില് രണ്ട് തവണ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ലീ പറഞ്ഞു. മുംബൈ മാസ്റ്റേഴ്സിന് ദല്‍ഹി സ്മാഷേഴ്സിനെതിരെ 4-1ന്റെ വിജയം സ്വാന്തമാക്കുന്നതിനായി ലീയുടെ പ്രകടനം വളരെ സഹായകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: