റൂസ്റ്റന്ബര്ഗ്: ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ ‘എ’യ്ക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഒരിന്നിംഗ്സിനും 13 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ 582 റണ്‍സ് എന്ന കൂറ്റന്‍ ഒന്നാമിന്നിംഗ്സ് സ്കോറിന് മുമ്പില്‍ ദക്ഷിണാഫ്രിക്ക പതറിയതോടെ കളി സന്ദര്‍ശകര്‍ക്ക് അനുകൂലമാകുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 357 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോഓണ്‍ ചെയ്യിക്കുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ 212 റണ്‍സിനാണ് ആതിഥേയര്‍ തകര്‍ന്നുവീണത്.
ആദ്യ ഇന്നിംഗ്സില്‍ ഡുമിനിയുടെ തകര്‍പ്പന്‍ പ്രകടനമാണ് അല്‍പ്പമെങ്കിലും മാന്യമായ സ്കോര്‍ ദക്ഷിണാഫ്രിക്കക്ക് നല്‍കിയത്. എങ്കിലും ഫോളോഓണില്നിന്നും രക്ഷപ്പെടാനായില്ല. രണ്ടാമിന്നിംഗ്സില്‍ ഡുമിനി പൂജ്യനായി മടങ്ങിയതോടെ പിടിച്ചുനില്‍ക്കാനുള്ള മോഹമാണ് ദക്ഷിണാഫ്രിക്കക്ക് ഇല്ലാതായത്. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 65 റണ്‍സാണ് ബാവുമ സ്കോര്‍ ചെയ്തത്. ടോപ് ഓര്‍ഡറില്‍നിന്നും ഹാര്മറിനെ വാലറ്റത്തിറക്കി മത്സരം സമനിലയിലാക്കാന്‍ ആതിഥേയര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 31 റണ്‍സെടുത്ത ഹാര്‍മര്‍ പുറത്താകാതെനിന്നു. ബാക്കിയാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഇന്ത്യക്കുവേണ്ടി ഈശ്വര്പാണ്ഡെയും മൊഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 24ന് പ്രിട്ടോറിയയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: