പാട്ന:ബീഹാറിലെ ട്രെയിനപകടത്തെത്തുടര്ന്ന് രോഷാകുലരായ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ലോക്കോ പെയിലറ്റിനെ ആക്രമിക്കുകയും ട്രെയിനിന് തീയിടുകയും ചെയ്തു. ദുരന്തത്തിന് കാരണമായ രാജ്യറാണി എക്സ്പ്രസിന്റെ നാലോളം ബോഗികള്‍ക്ക് തീപിടിച്ചു. മറ്റ് രണ്ട് ട്രെയിനുകള്‍ക്ക് നേരെയും ആക്രമണം നടന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇവര്‍ ബന്ദികളാക്കുകയും ചെയ്തു. അതേസമയം, ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 37 പേര് കൊല്ലപ്പെട്ടിട്ടും ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍പോലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയ്യാറായില്ലെന്ന് എല്‍ജെഡി എംപി രാം വിലാസ് പാസ്വാന് കുറ്റപ്പെടുത്തി. സംഭവത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ബിജെപിയും ആര്‍ജെഡിയും എല്‍ജിപിയും പാര്‍ലമെന്റില്‍ അറിയിച്ചു.
റോഡുകളുടെ മോശംസ്ഥിതി കാരണം സമയോചിതമായി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്ന് രാം വിലാസ് പാസ്വാനും റെയില്‍വേസ്റ്റേഷനിലുണ്ടായ അക്രമം സംസ്ഥാനത്തെ അരക്ഷിതാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് ആര്‍ഡെജി നേതാവ് രാം കൃപാല്യാദവും പാര്‍ലമെന്റില്‍ തുറന്നടിച്ചു. ബീഹാറിലുണ്ടായ ട്രെയിന്‍ അപകടത്തെക്കുറിച്ച് റയില്‍വേ മന്ത്രി മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ബീഹാറില്‍ നിന്നുള്ള അംഗങ്ങള്‍ ബഹളം വച്ചതിനേതുടര്ന്ന് വൈകിട്ട് 6മണിക്ക് റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ രാജ്യസഭയില്‍ പ്രസ്താവന നടത്തി. സംസ്ഥാന സര്‍ക്കാരിനേക്കാളും റെയില്‍വേയ്ക്കാണ് സംഭവത്തില്‍ ഉത്തരവാദിത്തമെന്ന ബീഹാര്‍ എംപിമാരുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി രംഗത്തെത്തിയത് അല്‍പ്പനേരം ബഹളത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: