കൊല്ലം: സംസ്കൃതഭാഷ ഭാരതീയസംസ്കാരത്തിന്റെ താക്കോലാണെന്ന് സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഇവിടെ വിശ്വസംസ്കൃതപ്രതിഷ്ഠാനം സംഘടിപ്പിച്ച സംസ്കൃതദിനാഘോഷത്തില് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഭാരതത്തിന് 1947 മുതലുള്ള ചരിത്രമല്ല ഉള്ളത്. അതിപുരാതനമായ പാരമ്പര്യമുള്ള അത്യുല്‍കൃഷ്ടമായ സംസ്കാരമുണ്ടായിരുന്ന നാടാണ് ഭാരതം. ഈ സംസ്കാരത്തെ അറിയുവാന്‍ സംസ്കൃതഭാഷ പഠിക്കേണ്ടത് അനിവാര്യമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി. കൊല്ലം നഗര്‍ അധ്യക്ഷന്‍ എം.വിജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. വിഭാഗ് സംയോജകന്‍ എന്‍.വി.ഉണ്ണികൃഷ്ണന് സംസ്കൃതസന്ദേശം നല്കി. എന്‍.ഹരിഹരഅയ്യര്‍, ശാന്താ എസ്.പൈ, വാസന്തി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: