ന്യൂദല്‍ഹി: ഭഗത് സിംഗ് രക്തസാക്ഷി തന്നെയാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. സര്‍ക്കാര്‍ രേഖകള്‍ പരാമര്‍ശമൊന്നുമില്ലെങ്കിലും ആ രേഖകള്‍ വേണ്ട ഭഗത് സിംഗിനെ രക്തസാക്ഷിയായി കണക്കാക്കാന്‍.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടത്തില്‍ വിസ്മരിക്കാന്‍ സാധിക്കാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭഗത് സിംഗ് രക്തസാക്ഷിയാണെന്ന് കാണിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ ഇല്ലെന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാതന്ത്ര്യസമര പോരാളികളെ ചൊല്ലിയുണ്ടാവുന്ന വിവാദങ്ങള്‍ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: