പുനലൂര്‍: കിഴക്കന്‍ മേഖലയായ തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ റോഡുകള്‍ തോടുകളായതില് പ്രതിഷേധിച്ച് യുവമോര്‍ച്ച തെന്മല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഉറുകുന്ന് ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉപരോധസമരം വേറിട്ട കാഴ്ചയായി. ഹൈവേ റോഡിന്റെ നടുവിലുള്ള പാതാളക്കുഴിയിലൂടെ മഹാബലി കയറിവരുന്നത് കാണിച്ചുകൊണ്ട് പ്രതീകാത്മകമായ സമരം നടത്തി. മന്ത്രിമാര്‍ക്ക് റോഡ് നന്നാക്കാന്‍ സമയമില്ല സരിതവിഷയമാണ് കേരളത്തിലെന്നും യുവമോര്‍ച്ച ആരോപിച്ചു. പ്രതിപക്ഷം മുന്‍കാലങ്ങളില്‍ നടത്തിയ കൊലപാതകങ്ങളും അഴിമതിയും പുറത്തുവരാതിരിക്കാന്‍ ഭരണപക്ഷത്തെ ഭയന്ന് അനങ്ങാപ്പാറ നയമാണ് കാട്ടുന്നതെന്നും റോഡുകളിലെ മരണക്കുഴികളും, ഘട്ടറുകളും ഉടന്‍തന്നെ നികത്തിസഞ്ചാരയോഗ്യമാക്കണമെന്നും ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി ഇടമണ്‍ റെജി ആരോപിച്ചു. യോഗത്തില്‍ യുവമോര്‍ച്ചാ പഞ്ചായത്ത് പ്രസിഡന്റ് ഉറുകുന്ന് രഞ്ജി അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ബാബു, ജനറല്‍ സെക്രട്ടറി അജി.കെ.രാജ്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സുധീഷ്, മണ്ഡലം സെക്രട്ടറി ഷിനു രാജ് എന്നിവര്‍ സംസാരിച്ചു. ഉറുകുന്ന് കോളനി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് യുവമോര്‍ച്ച പ്രവര്‍ത്തകരായ പ്രവീണ്‍, സുനില്‍, അജീഷ്, കണ്ണന് ചാലിയക്കര, ആരോമല്‍, ബിനു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: