മോസ്കോ: റഷയ്യിലെ മോസ്കോയില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ മലയാളി താരമായ രഞ്ജിത്ത് മഹേശ്വരി നിരാശപ്പെടുത്തി. യോഗ്യതറൗണ്ടില്‍ ഫൈനലിലെത്താനാകാതെ രഞ്ജിത് പുറത്തായി.
പ്രതീക്ഷയ്ക്കൊത്ത പ്രകടനം രഞ്ജിത്തിന് പുറത്തെടുക്കാനായില്ല. യോഗ്യതാ മത്സരത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിയ രഞ്ജിത്തിന് ഫൈനല്‍ കാണാനാകാതെ പുറത്തുപോകേണ്ടി വരികയായിരുന്നു.
16.63 മീറ്റര്‍ ദൂരം മാത്രമാണ് രഞ്ജിത്തിന് താണ്ടാനായത്. രണ്ടാം ശ്രമത്തിലാണ് ഈ ദൂരം രഞ്ജിത് താണ്ടിയത്. എന്നാല്‍ ആദ്യശ്രമത്തില്‍ ഈ ദൂരം മറികടന്ന ഫ്രഞ്ച് താരം അഞ്ചാമനായി ഫൈനലില്‍ ഇടംപിടിക്കുകയും ചെയ്തു.
എന്നാല്‍ പന്ത്രണ്ടാമനോ പതിമൂന്നാമനോ ആയി ഫിനീഷ് ചെയ്താല്‍ പോലും ഫൈനലില്‍ എത്തേണ്ടതായിരുന്നെന്നും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞു. 17.07 മീറ്ററാണ് രഞ്ജിത്തിന്റെ പേരിലുള്ള റെക്കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: