ന്യൂദല്‍ഹി:രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുമ്പാകെയുണ്ടായിരുന്ന അവസാന ദയാഹര്‍ജിയും തള്ളി. 2001 ഒക്ടോബര്‍ 15ന് പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തി കൊന്നകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കര്‍ണാടക സ്വദേശികളായ ശിവു, ജഡേസ്വാമി എന്നിവരവുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്.
2007ലാണ് പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഇതുവരെ 11 ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. മൊത്തം 17 പേരുടെ വധശിക്ഷയാണ് രാഷ്ട്രപതി ശരിവച്ചു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയവരുടെ പട്ടികയില്‍ പെടുന്നവരാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: