ജംഷഡ്പൂര്‍: ഉള്ളിവില കിലോയ്ക്ക് 60 രൂപയ്ക്ക മുകളിലായതോടെ ജാര്‍ഖണ്ഡിലെ ടയര്‍ വ്യാപാരിയായ സത്നംസിങ് ഗംഭീര്‍ പുതിയ ഓഫറുമായി രംഗത്തെത്തി. ട്രക്ക് ടയര്‍ വാങ്ങുമ്പോള്‍ അഞ്ച് കിലോ ഉള്ളി സൗജന്യമായി ലഭിക്കും. രണ്ട് കാര്‍ ടയറുകള്‍ പര്‍ച്ചേഴ്സ് ചെയ്യുന്നവര്‍ക്കും ഓഫറുണ്ട്.
വിലക്കയറ്റം തടയുന്നതിനും രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ ഇങ്ങനെയൊരു ഓഫറുമായി രംഗത്തെത്തിയതെന്നുമാണ് സത്നംസിങിന്റെ അവകാശ വാദം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ ഇതു തുടരുമെന്നും അദ്ദേഹം പറയുന്നു.
അഖിലേന്ത്യാ സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ഝാര്‍ഖണ്ഡ്, ബീഹാര്‍ ഘടകങ്ങളുടെ പ്രസിഡന്ററായ സത്നംസിങ് ഗംഭീര്‍ 2010ലും സമാന സാഹചര്യത്തില്‍ ഇതേ ഓഫറുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: