ന്യൂദല്‍ഹി: 3727 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. 1240 കോടി രൂപയുടെ അധിക ഇടപാടിന് കരാര്‍ ഒത്താശ ചെയ്തെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രപ്രതിരോധമന്ത്രാലയത്തെയും വ്യോമസേനയെയും വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ മുന്‍വ്യോമസേന മേധാവി എസ്.പി ത്യാഗിയെയും കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതിരോധമേഖലയ്ക്ക് ആയുധം വാങ്ങുന്നതിനുള്ള നയത്തിന്റെ ലംഘനം അഗസ്ത വെസ്റ്റ്ലാന്റ് ഇടപാടില്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാനവിലയായി 4871 കോടി രൂപ കണക്കാക്കിയത് യാഥാര്‍ഥ്യബോധത്തോടെയല്ല. 1240 കോടി രൂപയ്ക്ക് നാല് വിവിഐപി ഹെലികോപ്റ്ററുകള്‍ അധികം വാങ്ങുന്നതിനുള്ള തീരുമാനവും ഒഴിവാക്കേണ്ടതായിരുന്നു. ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള കരാര്‍ വിദേശത്തുവച്ച് നടത്തിയതില്‍ വ്യോമസേന മേധാവി കുറ്റം ചെയ്തിട്ടുണ്ട്.
കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അഗസ്ത വെസ്റ്റ്ലാന്റ് കമ്പനിയുടെ ഹെലികോപ്റ്ററുകള്‍ വികസനപ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നിട്ടും അവര്‍ക്ക് കരാര്‍ നല്‍കുന്നതിന് ശ്രമം നടത്തി. ടെണ്ടര്‍ നല്കിയ മറ്റു സ്ഥാപനങ്ങളായ മെര്ലിന് ഹെലികോപ്റ്റേഴ്സ്, സികോര്‍സ്കി എന്നിവയെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. 2007 ഒക്ടോബറില്‍ പരീക്ഷണ പറക്കലുള്‍പ്പെടെ വിദേശത്തു നടത്തിയതിന് ന്യായീകരണമില്ല. ടെണ്ടര്‍ നടപടിക്രമങ്ങളിലുള്പ്പെടെ പ്രതിരോധമന്ത്രാലയംസ്വീകരിച്ച നിലപാടുകള്‍ തെറ്റാണെന്നും പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കേന്ദ്ര സര്‍ക്കാരിനെ, പ്രത്യേകിച്ച് പ്രതിരോധ വകുപ്പിനെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കു മാത്രമല്ല, സോണിയാ ഗാന്ധിക്കുള്‍പ്പെടെ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏല്ക്കേണ്ടിവരും പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ടു ചര്‍ച്ച ചെയ്താല്‍. എന്നാല്‍, അതിനെക്കാള്‍ ഏറെ ശ്രദ്ധേയമായകാര്യം പ്രതിരോധ വകുപ്പില്‍ കോണ്‍ഗ്രസ് ഭരണം നടക്കുന്ന കാലത്തെല്ലാം ഉണ്ടാകുന്ന വന്‍അഴിമതികള്‍ രേഖകളില്‍ കടന്നു കൂടുന്നുവെന്നതാണ്. ബോഫോഴ്സ് ആയുധമിടപാടില്‍ രാജീവ് ഗാന്ധി നടത്തിയ അഴിമതിയുടെ നൂറു മടങ്ങിലേറെയാണ് ഈ അഴിമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: