കോട്ടയം: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 16ന് രാവിലെ 10ന് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തും. മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷിന്റെ നേതൃത്വത്തില്‍ തിരുനക്കരയില്‍ നിന്നും പ്രകടനമായി എത്തുന്ന പ്രതിഷേധമാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണഅടി സര്‍ക്കാര്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയമാണെന്നും ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ അധികാരം ഉപയോഗിച്ച് വെല്ലുവിളിക്കുകയാണെന്നും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: