കോട്ടയം: എംബിബിഎസ് വിദ്യാര്‍ഥിയെന്ന് നടിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കറങ്ങിനടന്ന യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി രഞ്ജിത് (24) ആണ് പിടിയിലായത്. എംബിബിഎസിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയെന്ന് നാട്ടില്‍ പറഞ്ഞിരുന്ന ഇയ്യാള് അതിന് വിശ്വസിനീയത ലഭിക്കാനാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മെഡിക്കല്‍കോളേജില്‍ കറങ്ങിയിരുന്നതെന്ന് ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇയാള്‍ മെഡിക്കല്‍ കോളജില്‍ എത്തി ഡോക്്ടറാണെന്ന വ്യാജേന സ്റെതസ്കോപ്പുമായി കറങ്ങുന്ന ഇയാളെക്കുറിച്ച് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് അധികൃതരെ അറിയിച്ചത്. അത്യാഹിത വിഭാഗത്തിലായിരുന്നു ഡോക്ടര്വേഷധാരി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. ഇയ്യാളെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: