ന്യൂദല്‍ഹി: ന്യൂനപക്ഷമെന്ന വാക്കിന് ഭരണഘടനയില്‍ പ്രത്യേക നിര്‍വചനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില വകുപ്പുകളില്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്ന് കേന്ദ്രന്യൂനക്ഷക്ഷേമ സഹമന്ത്രി നിനോങ്ങ് എറിംഗാണ് രാജ്യസഭയെ അറിയിച്ചത്. ഭരണഘടനയുടെ 29, 30 എന്നീ വകുപ്പുകളിലും 350 എ, 350 ബി എന്നിവയിലും ന്യൂനപക്ഷ പരാമര്‍ശങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വകുപ്പ് 29ല്‍ പ്രത്യേകമായ ഭാഷയോ സംസ്ക്കാരമോ ഉള്ള പൗരന്മാരുടെ ഏത് വിഭാഗമെന്നുമാണ് ന്യൂനപക്ഷത്തിന് നല്കുന്ന വ്യാഖ്യാനം. ഭൂരിപക്ഷ സമൂഹത്തില്‍ വേറിട്ടുനില്‍ക്കുന്ന ചെറിയ സംഘവും ന്യൂനപക്ഷമാകാം. ഭരണഘടനയുടെ മുപ്പതാം വകുപ്പില്‍ മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ 350എയും 350 ബിയും ഭാഷാപരമായ ന്യൂനുപക്ഷങ്ങളെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നതെന്നും എറിംഗ് വ്യക്തമാക്കി.
1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമമനുസരിച്ച് ന്യൂനപക്ഷക്ഷേമമന്ത്രാലയം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ്, ബുദ്ധിസ്ററ്, പാഴ്സി എന്നിവര്‍ ന്യൂനപക്ഷപദവിയില്പ്പെടുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: