ജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി 1200 യഹൂദ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കിയതായി ഭവനവകുപ്പു മന്ത്രി ഉറി എരിയല്‍ അറിയിച്ചു. പ്രഖ്യാപനം പാലസ്തീനുമായുള്ള ചര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മൂന്നു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന സമാധാന ചര്‍ച്ച യുഎസ് മുന്്കൈയെടുത്താണ് ഈയിടെ വാഷിംഗ്ടണില്‍ പുനരാരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച ജറൂസലമില്‍ അടുത്തവട്ടം ചര്‍ച്ച നടത്താനിരിക്കേയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നു പ്രകോപനപരമായ നീക്കം ഉണ്ടായത്. ഇസ്രേലി നടപടിയെ പലസ് തീന് പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു.
പാര്‍പ്പിട നിര്‍മാണം ഒരു വര്‍ഷത്തിനകം തുടങ്ങുമെന്നാണ് ഭവനമന്ത്രിയുടെ പ്രഖ്യാപനം. തര്‍ക്ക ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് രാജ്യാന്തര നിയമ പ്രകാരം നിയമ വിരുദ്ധമാണ്. കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടം പണിയാന്‍ തങ്ങള്‍ക്ക് മറ്റു രാഷ്ട്രങ്ങളുടെ അനുമതി വേണ്ടെന്ന് ഉറി ഏരിയല്‍ പറഞ്ഞു.
ഇസ്രായേല്‍ കുടിയേറ്റനീക്കം മരവിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ അബ്ബാസ് നിലപാട് മയപ്പെടുത്തുകയായിരുന്നു.
സമാധാന ചര്‍ച്ചയുടെ ഭാഗമായി 100ലധികം പലസ്തീന് തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യ സംഘത്തെ ധാരണ പ്രകാരം നാളെ മോചിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഇവരെ പ്രീണിപ്പിക്കാനാണ് ഇസ്രായേല്‍ സര്‍ക്കാര്‍ കുടിയേറ്റ നീക്കവുമായി വീണ്ടും മുന്നോട്ടു വന്നതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: