ബിലാസ്പൂര്‍: ട്രെയിനില്‍ ഏഴ് വയസ്സുകാരി ക്രൂര പീഡനത്തിനിരയായി. ഹൗറ എക്സ്്പ്രസില്‍ അര്‍ധരാത്രിയില്‍ ചത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് സംഭവം. പ്രതിയെ കണ്ടെത്താനായിട്ടില്ല.
പീഡനത്തിനിരയായ ശേഷം കോത്വാലി പോലീസ് സ്റ്റേഷന് സമീപമുള്ള മാര്‍ക്കറ്റിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി രക്തം വാര്‍ന്ന് ഗുരുതരമായ പരുക്കുകള്‍ പറ്റിയ അവസ്ഥയിലാണ് ഉപേക്ഷിക്കപ്പെട്ടത്.
ചത്തീസ്ഗഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്ത് വരികയാണ്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞുവെന്ന് ബിലാസ്പൂര്‍ എസ്പി രതന്‍ലാല്‍ ഡംഗി പറഞ്ഞു. അര്‍ധരാത്രിയില്‍ കുളിമുറിയിലേക്ക് പോയ തന്നെ പിന്തുടര്ന്നെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
പീഡിപ്പിച്ച ശേഷം 10 രൂപ നല്കി ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി തനിച്ചായിരുന്നോ യാത്ര ചെയ്തിരുന്നതെന്ന് വ്യക്തമല്ല. അന്വേഷണ ചുമതല റെയില്‍വേ പോലീസിനാണ് നല്‍കിയിരിക്കുന്നത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ റെയില്‍വേ പോലീസ് പ്രതിഫലം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: