ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന് വീണ്ടും നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി വൈകി പൂഞ്ചിലെ എഡ്ഗാര്‍ മേഖലയിലെ പാക്കിസ്ഥാന് പോസ്റ്റില്‍നിന്ന് കനത്ത വെടിവയ്പ്പുണ്ടായതായാണ് അറിയുന്നത്.
പ്രതിരോധ മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ആര്.കെ. കാലിയ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അതിശക്തമായ വെടിവയ്പ്പാണുണ്ടായതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയില്‍ അസ്വാഭാവികമായ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീടിനു മുകളില്‍ കയറി വെടിവയ്പ്പ് നേരില്‍ കാണുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സേനയും തിരിച്ചടിക്കുന്നുണ്ട്. 2003ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: