മുക്കൂട്ടതറ: സര്‍വ്വീസിനിടെ തുറന്നുവച്ച ബസിന്റെ വാതിലില്‍ നിന്നും വീണ് വൃദ്ധന് ഗുരുതര പരിക്ക്. കറിക്കാട്ടൂര്‍-ചാരുവേലി പള്ളിപ്പറമ്പില്‍ കെ.കെ.മാത്യു(60)വിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മുക്കൂട്ടുതറ കവലയ്ക്കുസമീപം ഇന്നലെ രണ്ടരയോടെയായിരുന്നു അപകടം. മാത്യുവിന് വീട്ടിലേക്ക് പോകുന്നതിനായി മുക്കൂട്ടുതറ ടൗണില്‍ നിന്നും സ്വകാര്യ ബസില്‍ കയറുകയായിരുന്നു. ബസ് നിറയെ യാത്രക്കാരായതിനാല്‍ വാതിലില്‍ നിന്ന് കയറുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ടൗണില്‍ നിന്നും നൂറുമീറ്റര്‍ പോകുന്നതിനിടെ ബസിന്റെ വാതിലിലുള്ള കമ്പിയില്‍ നിന്നും പിടി വിച്ച് മാത്യു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
പമ്പാവാലി-പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ വാതിലിലെ ഡോര്‍ സ്ഥിരമായി തുറന്ന രീതിയില്‍ തന്നെ കെട്ടിവയ്ക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാര്‍ ബസില്‍ കയറി സുരക്ഷിതമായി നില്‍ക്കുന്നതിനുമുമ്പ് ബസ് പോകുന്നതും വാതില്‍ അടക്കാതെ പോകുന്നതും മേഖലയില്‍ സ്ഥിരമായിരിക്കുകയാണ്. മാത്യുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: