പാട്ന: നിയന്ത്രണരേഖയിലുണ്ടായ പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ബീഹാറിന് കൂടുതല്‍ ആഘാതമായി. പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലുപേരും ബീഹാര്‍ സ്വദേശികളാണ്. റൂറല്‍ പാട്നയിലുള്ള ഭിട്ടയിലെ വിജയ്കുമാര്‍ റായ്, ഭോജാപ്പൂര് സ്വദേശി ശംഭു ശരണ്‍സിംഗ്, സരണ്‍ സ്വദേശികളായ പ്രേംനാഥ് സിംഗ്, രഘുനന്ദന് പ്രസാദ് എന്നിവരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നാല് സൈനികരുടെ രക്തസാക്ഷിത്വം ബീഹാറിനെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ഇതിന് കാരണക്കാരായ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് സൈനികരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പാട്ന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിച്ച സൈനികരുടെ മൃതദേഹങ്ങള്‍ റജിമെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.
അവരുടെ ഗ്രാമങ്ങളിലെത്തിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ വളരെ ക്ഷുഭിതരുമാണ്.ദാനാപ്പൂരില് ഒരു വാടക വീട്ടിലായിരുന്നു വിജയ് കുമാര്‍ റായിയുടെ ഭാര്യ പുഷ്പയും മക്കളായ വിവേക് (6), നേഹ (4) എന്നിവരും താമസിച്ചിരുന്നത്.
ദുരന്തവാര്ത്തയെത്തുടര്ന്ന് വിജയ്കുമാറിന്റെ സഹോദരന് ഇവരെ ഭിട്ട ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. വിജയ്കുമാറിന്റെ ബന്ധുക്കളും കുടുംബവും ഇവിടെയാണ്. ജൂലൈ മാസത്തില്‍ വിജയ് ഇവിടെ എത്തിയിരിന്നു. 2002ലാണ് വിജയ് ബീഹാര്‍ റജിമെന്റില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: