ന്യൂദല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്പെന്‍ഷനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രമുഖ ദളിത് പണ്ഡിതനും സാഹിത്യകാരനുമായ കമല്‍ ഭാരതിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
ഗ്രേറ്റര്‍ നോയിഡയിലെ മോസ്കിന്റെ മതില് പൊളിച്ചു മാറ്റിയതു വഴി മതസൗഹാര്‍ദത്തിനു ഭീഷണിയായെന്ന് ആരോപിച്ച് ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്ത അധികൃതര്‍ രാംപുരില്‍ മദ്രസ പൊളിച്ചപ്പോഴും അതിന്റെ മാനേജരെ അറസ്റ്റ് ചെയ്തപ്പോഴും എവിടെയായിരുന്നുവെന്നാണ് ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിലെ ഏറ്റവും കരുത്തനായ അസം ഖാനാണ് രംപുരിലെ മദ്രസ പൊളിച്ചത് എന്നതുകൊണ്ടാണ് അവിടെ ആര്‍ക്കെങ്കിലും എതിരേ നടപടി സ്വീകരിക്കാതിരുന്നതെന്നും ഹിന്ദിയിലുള്ള പോസ്റ്റില്‍ അദ്ദേഹം ആരോപിച്ചിരുന്നു.
പോസ്റ്റിന് വന്‍ പ്രചാരം ലഭിച്ചതോടെ അസം ഖാന്റെ സഹായി നല്കിയ പരാതിയുടെ പേരിലായിരുന്നു അറസ്റ്റ്. രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: