ലണ്ടന്‍: ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായുള്ള ഷെയ്ന് വാട്സന്റെ പുനര്ജന്മം അനിശ്ചിതത്വത്തില്‍. ചെസ്റ്റര്‍ ലീ സ്ട്രീറ്റിലെ നാലാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറെ മുന്‍നിരയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ആസ്ട്രേലിയ. പരമ്പര ആരംഭിച്ചപ്പോള്‍ വാട്സണും ക്രിസ് റോജേഴ്സുമായിരിക്കും ആസ്ട്രേലിയയുടെ ആഷസ് ഓപ്പണര്‍മാരെന്ന് പരിശീലകന് ഡാരന്‍ ലെമാന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓപ്പണിംഗ് ഇറങ്ങിയ വാട്സണ് അഞ്ച് ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും അര്‍ധസെഞ്ച്വറി കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് വാര്‍ണറെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് ഒരുങ്ങുന്നത്.
മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ വാര്‍ണര്‍ ആറാമനായാണ് ഇറങ്ങിയതെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറുടെ റോളാണ് നല്‍കിയത്. ഷെയ്ന് വാട്സണെ നാലാമതായാണ് ഇറക്കിയത്. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 84 റണ്‍സെടുത്ത റോജേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
വാര്‍ണറെ പോലെ വാട്സണും പന്ത് ബാറ്റിലേക്കെത്തുന്നതുവരെ ക്ഷമ കാണിക്കുന്നുണ്ട്. എന്നാല്‍ നിരന്തരം വിക്കറ്റിനു മുന്നില്‍ കുടുങ്ങുന്നത് വാട്സണെ കുഴക്കുന്നു. ഇതുവരെ ഓപ്പണറായി ഇറങ്ങിയ വാട്സണ് 46, 30, 20, 19 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഇതാകട്ടെ ആസ്ട്രേലിയയുടെ ലക്ഷ്യത്തില്‍ നിന്നും ഏറെ അകലെയാണ്. രണ്ടാം ഇന്നിംഗ്സിലെ മാറ്റം വാട്സന്റെ മോശം പ്രകടനത്തെത്തുടര്ന്നല്ലെന്ന് ലെമാന് പറഞ്ഞു. ഗ്രെയ്ം സ്വാനിനെ മധ്യനിരയില്‍ നേരിട്ട് ആക്രമിക്കാനായിരുന്നു ഈ തന്ത്രം പയറ്റിയത്. അപ്പോള്‍ വാര്‍ണര്‍ക്ക് കുറച്ചുകൂടി സ്വതന്ത്രമായി മുന്‍നിരയില്‍ കളിക്കാനാകും.
വാട്സണെ എവിടെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കുറച്ചു ബുദ്ധിമുട്ടായിരുന്നെന്ന് നായകന് മൈക്കല്‍ ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. കാരണം മുന്‍നിരയില്‍ അദ്ദേഹത്തിന് കൂടുതല്‍ ആയാസരഹിതമായി ബാറ്റ് ചെയ്യാന്‍ സാധിക്കും. പിന്നെ മികച്ച ബൗളര്‍ എന്ന നിലയിലും അദ്ദേഹം ഉപയോഗപ്രദമാണ്.
പക്ഷേ വാട്സന്റെ ബാറ്റിംഗ് നിലവാരം ഇതിനനുവദിക്കുന്നില്ല. ഇതുവരെ വാട്സണ് 45 ടെസ്റ്റ് ഇന്നിംഗ്സുകള്‍ കളിച്ചു. മൊഹാലിയില്‍ ഇന്ത്യക്കെതിരെ 2010 ഒക്ടോബറിലും 2013ലും അദ്ദേഹം രണ്ട് സെഞ്ച്വറികള്‍ നേടി. ബാറ്റിംഗ് ശരാശരിയാകട്ടെ 20.41 ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ള വാട്സന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ തൃപ്തിയല്ല ഉണ്ടാകുന്നത്. വാട്സണടക്കം എല്ലാവരും അദ്ദേഹം ഓപ്പണിംഗ് ബാറ്റ്സ്മാനാകുന്നതാണ് ഇഷ്ടപ്പെടുന്നതെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: