തൃക്കരിപ്പൂറ്‍ (കാസര്‍കോട്): കവര്‍ച്ച നടത്താന്‍ എത്തിയ സംഘം വ്യവസായ പ്രമുഖനെ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ദുബൈയിലെ വ്യവസായ പ്രമുഖനും തൃക്കരിപ്പൂറ്‍ വെള്ളാപ്പ് സ്വദേശിയുമായ എ.ബി.അബ്ദുള്‍സലാം ഹാജി (58)യെയാണ് മുഖംമൂടി ധരിച്ച് എത്തിയ ആറംഗസംഘം കൊലപ്പെടുത്തിയത്. വീട്ടിനോട് ചേര്‍ന്നുള്ള പള്ളിയില്‍ നിന്നും നമസ്ക്കാരം കഴിഞ്ഞ് വന്ന് വിശ്രമിക്കുന്നതിനിടെയാണ് അജ്ഞാതസംഘം വീട്ടില്‍ എത്തിയത്. കോളിംഗ്ബെല്‍ കേട്ട് വാതില്‍ തുറന്ന ഹാജിയുടെ ഇളയമകള്‍ സഫാനയെ പിരിവിനെത്തിയവരെന്ന് പരിചയപ്പെടുത്തി സംഘം അകത്തുകടന്നു. ഇതിനിടെ കടന്നുവന്ന സലാം ഹാജിയെ കവര്‍ച്ചാസംഘം വരാന്തയിലുണ്ടായിരുന്ന കസേരകൊണ്ടി അടിച്ച് വീഴ്ത്തുകയായിരുന്നു. ഈ സമയം ബഹളംകേട്ട് ബാത്ത്റൂമില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന സലാം ഹാജിയുടെ മകന് സൂഫിയാനെ മാസ്ക്കിഗ് ടാപ്പ് ഉപയോഗിച്ച് ബന്ധനസ്ഥനാക്കി ബാത്ത്റൂമില്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് അടിയേറ്റ് നിലത്ത് കിടന്നിരുന്ന സലാംഹാജിയെ മാസ്ക്കിംഗ് ടാപ്പ് കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ ഭാര്യ സുബൈദയേയും മകള്‍ സുഫാനയെയും കെട്ടിയിട്ട് മുറിയില്‍ തള്ളുകയും ചെയ്തു. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് കവര്‍ച്ചാസംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം എന്തൊക്കെയാണ് കവര്‍ച്ച ചെയ്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ കൊട്ടാരസദൃശ്യമായ വീടിണ്റ്റെ മുന്‍വശത്തെ ലൈറ്റില്‍ വരെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഒരാഴ്ചയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് ഏറെ ദുരൂഹത സൃഷ്ടിക്കുകയാണ്. സിസിടിവി ക്യാമറകള്‍ അടിച്ച് തകര്‍ത്ത കവര്‍ച്ചാ സംഘം റെക്കോഡ് സിസ്റ്റം കൈകലാക്കിയിരുന്നുവത്രെ. സംഭവശേഷം വെളുത്ത എര്‍റ്റിഗ കാറിലാണ് സംഘം രക്ഷപ്പെട്ടതെന്നാണ് സൂചന. സംഭവമറിഞ്ഞ് ചന്തേര പോലീസ് എസ്ഐ എം.പി.വിനിഷ്കുമാര്, നീലേശ്വരം സിഐ ടി.പി.സജീവന് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈഎസ്പി തമ്പാന് എന്നിവരുടെ സംഘവും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൃക്കരിപ്പൂറ്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ദുബൈ നോവല്ജി ഗ്രൂപ്പ് ഉടമയായ സലാം ഹാജി ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്. മറ്റുമക്കള്‍ ഷുനൈബ്, സമയ്യ, സഫാന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: