തെഹ്റാന്: ഇറാന്റെ ഏഴാമത് പ്രസിഡന്റായി ഹസ്സന് റൊഹാനി ഔദ്യോഗികമായി ചുമതലയേറ്റു. തെഹ്റാനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മുതിര്‍ന്ന നേതാവ് ആയത്തുള്ള ഖമേനിയുടെ സാന്നിധ്യത്തിലാണ് റൊഹാനി അധികാരമേറ്റത്.
ഇറാന് നേരിടുന്ന ഉപരോധങ്ങള്‍ നീക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ഹസന് റൊഹാനി പറഞ്ഞു. പാശ്ചാത്യ ശക്തികള്‍ ചര്‍ച്ചയ്ക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃപ്തികരമായ പ്രതികരണമാണ് ആവശ്യമെങ്കില്‍ അതിന് എതിര്പിന്റെതല്ല ബഹുമാനത്തിന്റെ ഭാഷയിലാണ് സംസാരിക്കേണ്ടത്.
പക്ഷഭേദമില്ലാതെ എല്ലാ പൗരന്മാര്ക്കും തുല്യ പ്രാധാന്യം നല്‍കും. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കും. ജനജീവിതത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കുമെന്നും റൊഹാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: