കെയ്റോ: സമാധാനത്തിനുള്ള നോബെല്‍ സമ്മാന ജേതാവായ യമനീ ആക്ടിവിസ്റ്റ് തവാക്കുള്‍ കര്മാനെയുള്പ്പടെയുള്ളവര്ക്ക് ഈജിപ്തില്‍ പ്രവേശിക്കാന്‍ വിലക്ക്. ഈജിപ്ത്യന്‍ വിമാനത്താവള അധികൃതര്‍ രാജ്യത്ത് പ്രവേശിക്കാന്‍ പോലും അനുവദിക്കാതെ കര്മാനെയെ വന്ന വിമാനത്തില്‍ തന്നെ തിരിച്ചയക്കുകയായിരുന്നു.
സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ അനുയായികള്‍ക്ക് തവാക്കുള്‍ കര്മാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതാണ് രാജ്യത്ത് പ്രവേശനം നിഷേധിച്ചതിനുള്ള കാരണമെന്നാണ് കരുതുന്നത്.
മൂര്‍സിയെ അധികാരത്തില്‍ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളില്‍ കര്മാനും പങ്കാളിയായിരുന്നുവെന്ന് മുസ്ലീം ബ്രദര്‍ഹുഡ് വക്താവ് പറഞ്ഞു. അറബി നാട്ടില്‍ നിന്നും നോബല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനതിയാണ് തവാക്കുള്‍ കര്മാന്.
2011ലെ യമന്‍ പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന തവാക്കുള്‍ കര്‍മാനെ ഇരുമ്പു വനിത, വിപ്ലവത്തിന്റെ മാതാവ് എന്നിങ്ങനെയാണ് അഭിസംബോധന ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: