ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബുദ്ധക്ഷേത്രത്തില്‍ സ്ഫോടനം. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുള്ള ഏകയാന ബുദ്ധക്ഷേത്രത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യാഗസ്ഥനു പരിക്കേറ്റതായി പോലീസ് അറിയിച്ചു.
സ്ഫോടനവുമായി ബന്ധപ്പെട്ടു ഇതുവരെ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ലന്നും പോലീസ് അറിയിച്ചു. ഒന്നിലധികം പ്രഹരശേഷി കുറഞ്ഞ ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചായിരിക്കുന്നത്.
പൊട്ടാത്ത ബോംബുകള്‍ കണ്ടെടുത്തായി പോലീസ് ഡിക്ടറ്റീവ് മേധാവി വ്യക്തമാക്കി. ക്ഷേത്രത്തിനു നിസാര തകരാര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. സ്ഫോടനത്തിന്റെ രീതി അനുസരിച്ച് തീവ്രവാദി ആക്രമണമാകാന്‍ സാധ്യതയില്ലന്നാണ് പോലീസിന്റെ നിഗമനം. എന്നിരുന്നാലും ക്ഷേത്രത്തിനു വന്‍സുരക്ഷ ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: