കാസര്‍കോട്: ഉത്തര കേരളത്തിലെ കാശി എന്നറിയപ്പെടുന്ന ബേക്കല്‍ തൃക്കണ്ണാട് ശ്രീത്രയംബകേശ്വര ക്ഷേത്രത്തില്‍ ൬ന് നടക്കുന്ന കര്‍ക്കിടക അമാവാസി പിതൃതര്‍പ്പണത്തിണ്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലിതര്‍പ്പണത്തിണ്റ്റെ പുരോഹിതന്‍മാരുടെ എണ്ണം ൨൦ ആയും സ്നാനഘട്ടത്തിലെ സുരക്ഷ, ക്യൂ നിയന്ത്രണം മുതലായവയ്‌ക്ക് താല്‍ക്കാലിക വളണ്ടിയര്‍മാരുടെ എണ്ണം ൫൦ ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നും നടത്തുന്നതിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരക്ഷാ നിയന്ത്രണത്തിന് വനിതാ പോലീസ് ഉള്‍പ്പെടെയുള്ള ലോക്കല്‍ പോലീസും സുസജ്ജമായ തീരദേശ പോലീസും രംഗത്തുണ്ടാവും. ഈ വര്‍ഷത്തെ അമിത വര്‍ഷവും കടല്‍ ക്ഷോഭവും കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ സ്വയം നിയന്ത്രിച്ചും ജാഗ്രത പാലിച്ചും അപകടങ്ങള്‍ ഒഴിവാക്കി പിതൃതര്‍പ്പണവും ക്ഷേത്ര ദര്‍ശനവും സുഗമവും സുരക്ഷിതവും ആക്കണമെന്ന് ദേവസ്വവം അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വി.ബാലകൃഷ്ണന്‍നായര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, എടയില്യം രാഘവന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന കര്‍ക്കിടകവാവ് – പിതൃദര്‍പ്പണം ൬ന് രാവിലെ ൭ മണി മുതല്‍ പശ്ചിമ കാവേരി എന്നറിയപ്പെടുന്ന ക്ഷേത്ര പുഴക്കടവില്‍ നടത്തപ്പെടും. ഭക്തജനങ്ങള്‍ക്ക് ബലി ദര്‍പ്പണം നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങള്‍ പുഴക്കടവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ ൯൪൯൬൪൨൯൭൩൦.
പ്രതികരിക്കാൻ ഇവിടെ എഴുതുക: