ഗുരുവായൂര്‍: രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ന്നെന്ന് കെ മുരളീധരന് എം.എല്‍.എ. പത്ത് വര്‍ഷം മുന്‍പ് തനിക്ക് സംഭവിച്ചതുപോലുള്ള വീഴ്ചയില്‍ നിന്ന് രമേശ് ചെന്നിത്തല പാഠം പഠിച്ചതായും കെ. മുരളീധരന് പറഞ്ഞു. സര്‍ക്കാരിന്റെ ഇനിയുള്ള പ്രകടനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നും മുരളീധരന് പറഞ്ഞു.
ചെന്നിത്തലയെ തല്ക്കാലം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തോട് ഗുരുവായൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് തീരുമാനത്തോടെ ആ അധ്യായം അവസാനിച്ചു. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു. ആറുമാസമായി കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് ഉത്തരവാദിയല്ലെന്നും മുരളീധരന് പറഞ്ഞു.
ദല്‍ഹി ചര്‍ച്ചയിലേക്ക് ഘടകകക്ഷികളെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. അല്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്നും എന്നാല്‍ ആരും അതിന് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒന്നിനും ധാര്‍മ്മികതയില്ല. കെ കരുണാകരന് രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരിലാണ് രാജി വച്ചതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: