കൊളംബോ: അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനെതിരായ ചതുര്‍ദ്ദിന മത്സരത്തില്‍ ശ്രീലങ്കന്‍ യുവനിര പൊരുതുന്നു. മൂന്നാം ദിവസതെ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേ ലങ്കക്ക് 64 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡാണുള്ളത്. 53 റണ്‍സോടെ സദീര വിക്രമസിംഗെയും 40 റണ്‍സുമായി പ്രിയമല്‍ പെരേരയുമാണ് ക്രീസില്‍. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 212 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ യുവനിര ഒന്നാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു.
വിക്കറ്റ് നഷ്ടപ്പെടുത്താതെ 11 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്കായില്ല. സ്കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ 16 റണ്‍സെടുത്ത മിനോദ് ഭാനുകയെ ചമ മിലിന്ദ് അതുല്‍ സിംഗിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 71 റണ്‍സായപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 29 റണ്‍സെടുത്ത കുലശേഖരയെ സ്വന്തം പന്തില്‍ പിടികൂടി ആമിര്‍ ഗാനിയാണ് വിക്കറ്റ് സ്വന്തമാക്കിയത്. സ്കോര്‍ 99 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ലങ്കക്ക് നഷ്ടമായി. 31 റണ്‍സെടുത്ത ദുമിന്ഡുവിനെ ജയ്സ്വാളിന്റെ പന്തില്‍ മിലിന്ദ് പിടികൂടി. നാലാം വിക്കറ്റില്‍ കുശല്‍ മെന്‍ഡിസും സമരവിക്രമയും ഒത്തുചേര്‍ന്നതോടെ ലങ്കന്‍ ഇന്നിംഗ്സിന് ജീവന് തിരിച്ചുകിട്ടി. സ്കോര്‍ 159-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 65 റണ്‍സെടുത്ത മെന്‍ഡിസിനെ മിലിന്ദ് വിക്കറ്റ് കീപ്പര്‍ ബെയ്ന്സിന്റെ കൈകളിലെത്തിച്ചു. എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ലങ്കക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത സുമനസിരിയെ മിലിന്ദ് ബെയ്ന്സിന്റെ കൈകളിലെത്തിച്ചു. പിന്നീട് സമരവിക്രമക്കൊപ്പം ഒത്തുചേര്‍ന്ന പെരേര കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ സ്കോര്‍ 245 റണ്‍സിലെത്തിച്ചു. ഇന്ത്യക്ക് വേണ്ടി മിലിന്ദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: