മലപ്പുറം: സോളാര്‍ തട്ടിപ്പ് കേസ് മുക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വ്യാമോഹം മാത്രമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാസുരേന്ദ്രന് പറഞ്ഞു.
മന്ത്രി സഭാ പുനസംഘടനാ വിഷയം സജീവമായി നിലനിര്‍ത്തി മന്ത്രിസഭ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യന്ത്രി ശ്രമിക്കുന്നത്. രമേശ് മന്ത്രിയായാലും സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും രാജിവെക്കേണ്ടിവരും. തനിക്കെതിരെ വരുന്ന തെളിവുകള്‍ നശിപ്പിക്കുന്നതിലും കേസ് അട്ടിമറിക്കുന്നതിലും പ്രഗല്ഭ്യം തെളിയിച്ച ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി അന്താരാഷ്ട്ര അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ്.
സോളാര്‍ കേസ് റജീന മോഡല്‍ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമാണ് ജുഡീഷ്യറിയിലും ആഭ്യന്തര വകുപ്പിലും നടക്കുന്നത്. കേസ് അട്ടിമറിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിയെ പിന്നിലാക്കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.
ദല്‍ഹി രാഷ്ട്രീയ നാടകങ്ങള്‍ സോളാര്‍ തട്ടിപ്പ് കേസില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഹൈക്കമാന്റിന്റെ അടവുനയമാണ്. ഒരു ദിവസം കൊണ്ട് നടത്താവുന്ന മന്ത്രിസഭാ പുനസംഘടന ആഴ്ചകള്‍ നീട്ടിക്കൊണ്ടുപോയി വിവാദ വാര്‍ത്തകള്‍ സൃഷ്ടിച്ച് ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ നാടകം കളിക്കുകയണെന്നും ശോഭാസരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: