കൊളംബോ: ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം ചതുര്‍ദ്ദിന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 181 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കന്‍ യുവനിര രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 11 റണ്‍സെടുത്തിട്ടുണ്ട്. ആറ് റണ്‍സുമായി ഡുമിന്ഡുവും അഞ്ച് റണ്‍സുമായി മിനോദ് ഭാനുകയുമാണ് ക്രീസില്‍. രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കേ ശ്രീലങ്ക 170 റണ്‍സിന് പിന്നിലാണ്.
രണ്ടിന് 70 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യന്‍ യുവനിരക്ക് വേണ്ടി ക്യാപ്റ്റന്‍ വിജയ് സോള്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ച്വറി കരസ്ഥമാക്കി. വൈസ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസണും ശ്രേയസ്സ് അയ്യരും അര്‍ദ്ധസെഞ്ച്വറിയും കരസ്ഥമാക്കി. ഇന്നലെ കളി ആരംഭിച്ച് ഇന്ത്യന്‍ സ്കോര്‍ 219-ല്‍ എത്തിയശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 70 റണ്‍സെടുത്ത മലയാളി താരം സഞ്ജു വി. സാംസണാണ് മടങ്ങിയത്. ലക്ഷണ്‍ ജയസിംഗെയുടെ പന്തില്‍ കുലശേരക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ആദ്യ ടെസ്റ്റിലും സഞ്ജു അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം 160 റണ്‍സാണ് സഞ്ജു കൂട്ടിച്ചേര്‍ത്തത്.
സ്കോര്‍ 279-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിയും കടന്ന് കുതിക്കുകയായിരുന്ന ക്യാപ്റ്റന്‍ വിജയ് സോളും മടങ്ങി. 128 റണ്‍സെടുത്ത സോളിനെ ബിനുര ഫെര്‍ണാണ്ടോയുടെ പന്തില്‍ ഡുമിന്ഡു പിടികൂടി. തുടര്‍ന്നെത്തിയ അങ്കുഷ് ബെയ്ന്‍ 7 റണ്‍സെടുത്ത് മടങ്ങി. എന്നാം ആറാം വിക്കറ്റില്‍ അയ്യരും ആമിര്‍ ഗാനിയും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 392-ല്‍ എത്തിയപ്പോള്‍ 84 റണ്‍സെടുത്ത അയ്യര്‍ പ്രിയമല്‍ പെരേരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശല്‍ മെന്‍ഡിസ് ക്യാച്ച് നല്കി മടങ്ങി. ഇതേ സ്കോറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് യാദവിനെയും പെരേര മടക്കി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ആമിര്‍ ഗാനി റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട് സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ നായകന് വിജയ് സോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: