കാസര്‍കോട്: ജില്ലയിലെ പല ഭാഗത്തും നടക്കുന്ന സംഘര്‍ഷങ്ങള്‍ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള മുസ്ളിംലീഗിണ്റ്റെ നീക്കങ്ങള്‍ക്ക് പോലീസ് പിന്തുണ. ഇത് വ്യക്തമാക്കുന്നതാണ് സാബിത്ത് വധത്തില്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍. ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടും നിരപരാധികളെ വേട്ടയാടുകയാണ് പോലീസ്. അര്‍ദ്ധരാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിഭാഗം ആള്‍ക്കാരുടെ വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തി കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാബിത്തിണ്റ്റെ കൊലപാതകത്തിനുപിന്നില്‍ ഗൂഢാലോചനയോ രാഷ്ട്രീയ ഇടപെടലോ നടന്നിട്ടില്ലെന്ന് കേസന്വേഷിക്കുന്ന സിഐ സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വാക്കുതര്‍ക്കമാണ് സംഭവത്തിന് പ്രേരണയായതെന്ന് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ സിഐ സുനില്‍കുമാര്‍ വ്യക്തമായി പറഞ്ഞതാണ്. സാബിത്തിണ്റ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിണ്റ്റെ മൊഴിയിലും വര്‍ഗ്ഗീയത ഉണ്ടായിരുന്നില്ല. വര്‍ഗ്ഗീയ വല്‍ക്കരിച്ച് കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് കലാപത്തിന് ശ്രമിച്ച മുസ്ളിംലീഗിണ്റ്റെ സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കാനും അവരെ സന്തോഷിപ്പിക്കാനുമുള്ള നടപടികളാണ് പിന്നീടുള്ള ദിവസങ്ങളില്‍ സിഐ സുനില്‍കുമാറിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടായത്. സംഭവദിവസം തന്നെ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു വിഭാഗത്തിണ്റ്റെ മാത്രം കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ മതതീവ്രവാദികള്‍ അക്രമം അഴിച്ചുവിട്ടു. ഇതിനെതിരെ കേസെടുക്കാനോ പ്രതികളെ കണ്ടെത്താനോ പോലീസ് തയ്യാറായില്ല. ഗൂഢാലോചന നടത്തി ഒത്താശ ചെയ്തു എന്നൊക്കെയുള്ള ലീഗ് നേതൃത്വത്തിണ്റ്റെ കള്ളക്കഥ പോലീസ് നടപ്പാക്കുകയായിരുന്നു. ഇതേ പോലീസ് തന്നെയാണ് ബിഎംഎസ് പ്രവര്ത്തകന് ജ്യോതിഷിണ്റ്റെ വധശ്രമ കേസ് അന്വേഷിക്കുന്നത്. വളരെ ആസൂത്രിതവും ഗൂഢാലോചനയുടെ ഭാഗമായാണ് ആ സംഭവം നടന്നിട്ടുള്ളത്. അതിണ്റ്റെ ഗൂഢാലോചന എവിടെ വെച്ചാണ് നടന്നതെന്നും ആരാണ് ഇതിനുപിന്നിലെന്നും വളരെ വ്യക്തമായി പോലീസിന് മനസ്സിലായിട്ടും അത്തരം ആള്‍ക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറല്ല. സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷണമില്ല. ലീഗ് നേതാക്കള്‍ക്കുള്ള പങ്കും വളരെ വ്യക്തമാണ്. കഴിഞ്ഞ ഫെബ്രുവരി ൬ന് വൈകുന്നേരമാണ് ചെങ്കള പാണാര്‍ക്കുളം ജുമാമസ്ജിദിനുമുന്നില്‍ വെച്ച് കാറിലും ബൈക്കിലുമെത്തിയ മതതീവ്രവാദികള്‍ ജ്യോതിഷിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് ജ്യോതിഷ് സഹായത്തിനായി പള്ളിയിലേക്ക് ഓടിക്കയറിയെങ്കിലും പള്ളിയിലുള്ളവര്‍ തടയുകയായിരുന്നു. സംഭവത്തില്‍ ദൃക്സാക്ഷിയായ ഖത്വിബ് അബ്ദുള്‍നാസര്‍ ലത്തീഫിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പോലീസ് ഖത്വീബിനെ പീഡിപ്പിച്ചുവെന്ന് പ്രചാരണം അഴിച്ചുവിട്ട് മതതീവ്രവാദികള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ കൈക്കൊള്ളാതെ ഖത്വീബിനെ വിട്ടയക്കുകയായിരുന്നു. പോലീസ് മുസ്ളിംങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണവുമായി ഹര്‍ത്താലും നടത്തി. പോലീസിനെ വെല്ലുവിളിച്ച മുസ്ളിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളക്കെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ജ്യോതിഷിനെ വധിക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് തുടര്‍ സംഭവങ്ങള്‍. സാക്ഷികളില്‍ നിന്നും മൊഴി എടുക്കാന്‍ പോലും പോലീസിനെ അനുവദിക്കാതെ പ്രതികളെ സംരക്ഷിക്കാനും തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ തളങ്കര മാലിക്ദിനാര്‍ പള്ളി കോമ്പൗണ്ടില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ അവിടെ എത്തിയെന്ന് വ്യക്തമായിട്ടും ഒരാളെപ്പോലും ചോദ്യം ചെയ്തില്ല. പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. കേസ് അവസാനിപ്പിച്ച മട്ടിലാണ് പോലീസ് ഇപ്പോള്‍. ഫേസ്ബുക്ക് പരാമര്‍ശവുമായി ബന്ധപ്പെട്ട് കുമ്പളയില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടി. ക്ഷേത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം അഴിച്ചുവിട്ടു. പ്രകടനത്തിണ്റ്റെ മുന്‍നിരയില്‍ മുസ്ളിംലീഗിണ്റ്റെ അറിയപ്പെടുന്ന നേതാക്കള്‍ ഉണ്ടായിരുന്നു. രണ്ടായിരത്തിലധികം ആള്ക്കാര് തടിച്ചുകൂടി പ്രകടനം നടത്തി. വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമായിട്ടും വളരെ ലാഘവത്തോടെ സാധാരണ സംഭവമായി ചിത്രീകരിച്ച് ഒരാളുടെ പേരില്‍ മാത്രമാണ് പോലീസ് കേസെടുത്തത്. കുമ്പളയിലെ ആര്‍എസ്എസ് നേതാവ് ഫേസ്ബുക്ക് അപകീര്‍ത്തിയുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ ആരാണെന്ന് വ്യക്തമാക്കികൊടുത്തിട്ടും കേസെടുത്തിട്ടില്ല. ക്ഷേത്രങ്ങള്‍ക്കും വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതിനും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ജെപി നഗര്‍ സ്വദേശി, കാസര്‍കോട്ടും അരമങ്ങാനം സ്വദേശി ബേക്കല്‍ പോലീസിലും ഫേസ്ബുക്ക് അപകീര്‍ത്തിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ല. മാസങ്ങള്‍ക്കുമുമ്പ് ബിജെപി നേതാവിണ്റ്റെ മകനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയതില്‍ ആദൂറ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളുടെ വിവരങ്ങള്‍ നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. വര്‍ഗ്ഗീയ സംഭവത്തില്‍ പ്രതികളെ എത്രയും പെട്ടെന്ന് അറസറ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി മോഹനചന്ദ്രന് പറഞ്ഞിരുന്നു. ഒരു വിഭാഗത്തിനുമേല്‍ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. ലീഗിണ്റ്റെ വര്‍ഗ്ഗീയ നിലപാടുകള്‍ക്ക് വളം വെച്ചുകൊടുക്കുന്ന നീക്കമാണ് ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ആ വാദം ശരിവെക്കുന്നതാണ് ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന വീട്ടില്‍കയറിയുള്ള ഭീഷണിയും കള്ളക്കേസും. ൧൪൪ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ നിരവധി സ്ഥലങ്ങളില്‍ മതതീവ്രവാദികള്‍ പ്രകടനം നടത്തി. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അടക്കം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു സ്ഥലത്തും പ്രതികളെ കണ്ടെത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറാകാത്തത് മുസ്ളിംലീഗിണ്റ്റെ വര്‍ഗ്ഗീയ നീക്കങ്ങള്‍ക്ക് പിന്തുണ നല്കുന്നുവെന്നതിണ്റ്റെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: