ഗാന്ധിജിയും ഞാനും
അരനൂറ്റാണ്ടിലേറെ മലയാളത്തിന്റെ മനസും മസ്തിഷ്ക്കവുമായി പ്രയത്നിച്ച, പ്രവര്‍ത്തിച്ച, പ്രസംഗിച്ച വ്യക്തിയാണ് സുകുമാര്‍ അഴീക്കോട്. ആയിരക്കണക്കിന് പ്രഭാഷണങ്ങളിലൂടെ, എഴുത്തിലൂടെ പല വിഷയങ്ങളും ചൂണ്ടിക്കാട്ടാനും തുറന്നെതിര്‍ക്കാനും നെഞ്ചുനിവര്‍ത്തിനിന്നു അദ്ദേഹം. അഴീക്കോടിനെ സ്വാധീനിച്ചവരില്‍ അപൂര്‍വം പേരില്‍ മുന്നിലാണ് മഹാത്മാഗാന്ധിയുടെ നാമം. അഞ്ചാറുപതിറ്റാണ്ടുകളായി ഗാന്ധിജിയെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ എണ്ണമറ്റതാണ്. അവയില്‍ എന്നെന്നും പ്രോജ്വലമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് സുകുമാര്‍ അഴീക്കോടിന്റെ “ഗാന്ധിജിയും ഞാനും” എന്ന ഗ്രന്ഥം.
നൂറ്റാണ്ടുകളുടെ മാര്‍ഗദര്‍ശിയായ ഗാന്ധിജിയുടെ ജീവിതദര്‍ശനങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ഉജ്ജ്വല കൃതി. അഴീക്കോടെന്ന എഴുത്തുകാരനേയും പ്രഭാഷകനേയും രൂപപ്പെടുത്തിയതില്‍ മഹാത്മാവിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഈ കൃതി വെളിപ്പെടുത്തുന്നു. ഗാന്ധിജിയുടെ വിവിധ വിഷയങ്ങളിലുള്ള കാഴ്ച്ചപ്പാടുകള്‍ ഇവിടെ സമഗ്രമായി വിലയിരുത്തുന്നു.
പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട് – വില 110 രൂപ
ഓഷോ ജനിക്കുന്നില്ല മരിക്കുന്നില്ല കഠോപനിഷത്ത്
മൃത്യുദേവനുമായി ഒരു സംവാദം-1
നചികേതസ്സ് ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നു. ആത്മാവിന്റെ അമരത്വം, ശരീരത്തിനപ്പുറമുള്ള ആത്മാവിന്റെ നിലനില്‍പ്പ്, ശരീരത്തിന്മേലുള്ള ആത്മാവിന്റെ അതിവര്‍ത്തനം, ദീപം നശിച്ചിട്ടും അവശേഷിക്കുന്ന അഗ്നിനാളം, നചികേതസ്സ് പറയുന്നു. ഇക്കാര്യത്തില്‍ നിറയെ ആശയക്കുഴപ്പം ഉണ്ട്. ചിലര്‍ പറയുന്നു: ശരീരം മരിച്ചു കഴിഞ്ഞാലും ആത്മാവ് അവശേഷിക്കുന്നുവെന്ന്. മറ്റുചിലര്‍ പറയുന്നു ആത്മാവ് മരണത്തെ അതിജീവിക്കുകയില്ലെന്ന്. മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത്? ഇത് അറിയുക എന്നതാണ് എന്റെ മൂന്നാമത്തെ ആവശ്യം. എനിക്കറിയേണ്ടതിതാണ്.
ഓഷോ സരതുഷ്ട്രന്‍ നൃത്തമാടുന്ന ദൈവം
പൂര്‍ണമായി സ്വയം ആനന്ദിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെയും ദ്രോഹിക്കുകയില്ല എന്നാണ് സരതുഷ്ട്രന്‍ പറയുന്നത്. കാരണം നിങ്ങളുടെ ആനന്ദത്തില്‍ തന്നെ ഞാനും, നീയും എന്ന ആശയം അപ്രത്യക്ഷമാകും. അപ്പോള്‍ മറ്റുള്ളവരില്ല. കോടിക്കണക്കിന് രീതികളില്‍ പ്രകാശിതമാകുന്ന ഒരൊറ്റ ജീവിതം മാത്രമേയുള്ളൂ. മനുഷ്യരിലും നക്ഷത്രങ്ങളിലും ഒരൊറ്റ ജീവന്റെ സ്ഫുരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: