ബീജിംഗ്: ചൈനയില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് 47 പേര് മരിച്ചു. 300 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലാണ് തിങ്കളാഴ്ച രാവിലെ ഭൂചലനമുണ്ടായത്. ഭൂമിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
റിക്ടര്‍ സ്കെയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തിനു ശേഷം 5-6 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായതായി ഭൂചലന നിരീക്ഷണകേന്ദ്രം അറിയിച്ചു.
26 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഗാന്‍സു പ്രവിശ്യയിലെ ഡിന്ഞി മേഖലയിലാണ് ഭൂകമ്പം കൂടുതല്‍ നാശം വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: