കൊച്ചി:സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ ആസ്ഥാനത്തേക്കും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തി. സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയിലും സര്‍ക്കാരിലും ജനങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ടുകൊണ്ടിരിയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പ്രസ്താവിച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഗവ.ചീഫ് വിപ്പ് തന്നെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചുക്കൊണ്ടിരിയ്ക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയ്ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ നേതാക്കളായ പി.എസ്.ഷമി, ഷാലി വിനയന്, സഹജ ഹരിദാസ്, സജിനി രവികുമാര്‍, കെ.റ്റി.ബിനീഷ്, ബാബുരാജ് തച്ചേത്ത്, കെ.എസ്.സുരേഷ്കുമാര്‍, പി.ജി.അനില്‍കുമാര്‍ വി.ആര്.വിജയകുമാര്‍, പി.കെ.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി കോലഞ്ചേരി ബ്ലോക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍.എം.വിജയന് ഉദ്ഘാടനം ചെയ്തു. കോടികളുടെ തട്ടിപ്പുകേസിലെ സത്യം പുറത്തു വരണമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജൂഡിഷ്യല്‍ അന്വേഷണം നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ അരുണ്‍ കല്ലാത്ത് നേതാക്കളായ രാമന്നായര്, മനോജ് മനക്കേക്കര, മനോജ്, ജീമോന്‍, റ്റി.കെ.സുകുമാരന്‍, എം.സന്തോഷ്, എം.ജെ.അനില്‍കുമാര്‍, സുരേഷ് പരിയാരം, പി.ടി.മനോജ്, രാധാകൃഷ്ണന്, മുരളികോയിക്കര എന്നിവര്‍ പങ്കെടുത്തു.
അങ്കമാലി സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബിജെപി സംസ്ഥാന കമ്മറ്റി അംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ.എ.കെ.നസീര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം നേതാക്കളായ ടി.എസ്.ചന്ദ്രന്, എം.വി.ലഷ്മണന്, ടി.എസ്.രാധാകൃഷ്ണന്, ടി.കെ.അപ്പുക്കുട്ടന്, മണിവെങ്ങോല, കെ.ടി.ഷാജി, എം.കെ.ബാബു, എം.സി.മണി, പി.കെ.അപ്പുകുട്ടന്‍, വി.ഡി.മുരളീധരന്, പി.സി.ബിജു, എം.കെ.ഷാജി, വേണുഗോപാല്‍, കൃഷ്ണന് കൊട്ടാരം, രാജു എം.കെ, അശോകന്, രഞ്ജിത്ത്, രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ എക്സൈസ് ഓഫീസ് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി അജിത്കുമാര്‍.പി, മണ്ഡലം പ്രസിഡന്റ് കെ.കെ.ദിലീപ്കുമാര്, ജന.സെക്രട്ടറി റ്റി.ചന്ദ്രന്, കെ.എം.അജീബ്, ബിജുമോന്, മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രോംചന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതിനു മുന്നോടിയായി വെള്ളൂര്ക്കുന്നത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് കെ.എ.പ്രദീപ്, കെ.എം.അഭിലാഷ്, പി.വി.ഗോപാലകൃഷ്ണന്, അനീഷ്കുമാര്‍, എം.എ.ശ്രീജിത്ത്, പ്രവീണ്‍ മാറാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൂനംതൈ വില്ലേജ് ഓഫീസിലേക്ക് നടത്തിയമാര്‍ച്ച് ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.പി.രാജന് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഉദയകുമാര്‍, ജില്ലാസെക്രട്ടറി ഗിരിജലെനീന്ദ്രന്, എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിന് മുന്നില്‍ എത്തിയ മാര്‍ച്ച് ജില്ലാ ജനഃസെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ.പി.കൃഷ്ണദാസ്, ജില്ല സെക്രട്ടറി ലതാഗംഗാധരന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ജി.ഹരിദാസ്, സെന്തില്‍കുമാര്‍, മണ്ഡലം ഭാരവാഹികളായ അഡ്വ.പി.ഹരിദാസ്, എം.കെ.മണിയന്, ദിനേശ്കുമാര്‍, ടി.എസ്.ഷാജി, പി.ആര്.രഘു, കെ.ആര്.രാജശേഖരന്, ജി.കലാധാരന്‍, വിജയന് കുളത്തേരി, എ.സി.സന്തോഷ്, ബാബു കരിയാട്, പരിമള ഉണ്ണികൃഷ്ണന്, രാജീവ് മുതിരകാട് ദിനല്‍ നൊച്ചിമ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുന്നത്തുനാട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സരളാ പൗലോസ്, മണ്ഡലം ഭാരവാഹികളായ എസ്.ജി.ബാബുകുമാര്‍, ഒ.സി.അശോകന്, തുടങ്ങിയവര്‍ സംസാരിച്ചു. നേതാക്കളായ കെ.കെ.വേണുഗോപാല്‍, രേണുകസുരേഷ്, പ്രജീഷ മഹേഷ്, കെ.രമേഷ്കുമാര്‍, കെ.ജി.പുരുഷോത്തമന്, അഡ്വ.ഗോപകുമാര്‍, രാധാകൃഷ്ണന് പാറക്കുളം, സുരേഷ്, സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം പ്രസിഡന്റ് എം.ജി.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: