കോട്ടയം: വിലക്കയറ്റം മൂലം നട്ടം തിരിയുന്ന കേരളത്തിലെ ജനസമൂഹത്തെ കൂടുതല്‍ ദുരിത പൂര്‍ണമായ അവസ്ഥയിലേക്ക് തള്ളിനീക്കുന്ന വാളയാര്‍ ചെക്ക് പോസ്റ്റിലൂടെയുള്ള ലോറി സമരം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ്(എസ്)സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് (എസ്)സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കരം വര്‍ദ്ധനവ്, കെഎസ്ആര്‍ടിസി സൂപ്പര്‍ ബസുകളുടെ അമിത യാത്രക്കൂലി വര്‍ദ്ധനവ്, ജലഗതാഗതയാത്രക്കൂലി വര്‍ദ്ധനവ് തുടങ്ങി എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പ്രസിഡന്റ് സന്തോഷ്കാലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാബു മുരിക്കവേലി, തോമസ് ജോണ്‍, ജി.ശ്രീകാന്ത്, ജെയ്സണ്‍ ജോസഫ്, നിഷില്‍ സിത്ഥാര്ത്ഥന്, ആന്റണിസാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: