കോതമംഗലം: സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടി കവലയില്‍ സായാഹ്നധര്‍ണ നടത്തി.
ബിജെപി നിയോജകമണ്ഡലം ജോയിന്റ് കണ്‍വീനര്‍ പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം നേതാക്കളായ അനില്‍ ആനന്ദ്, ടി.എസ്. സുനീഷ്, ഗ്രാമപഞ്ചായത്തംഗം പ്രിയ സന്തോഷ്, കെ.ആര്. രജിത്, പഞ്ചായത്ത് സമിതി നേതാക്കളായ പി.എന്‍. അജിത്കുമാര്‍, ടി.കെ. ദാസ്, കെ.എന്‍. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: