മലപ്പുറം: തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാളം സര്‍വ്വകലാശാലയുടെ ഇടക്കാല ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു. സോളാര്‍തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ തിരൂരില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ ഇവരെ തടഞ്ഞ് മുഖ്യമന്ത്രിയെ ഉദ്ഘാടന സ്ഥലത്തെത്തിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഐ ജി ഗോപിനാഥന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. നിരവധി വാഹനങ്ങളില്‍ പോലീസിനെ രാവിലെതന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. കര്‍ശന പരിശോധന നടത്തിയതിനുശേഷമായിരുന്നു ആളുകളെ ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: