തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ന് ഒരു പുള്ളിപുലി കൂടി ചത്തു. ഇതോടെ അണുബാധ മൂലം മരിച്ച മൃഗങ്ങളുടെ എണ്ണം നാലായി. കഴിഞ്ഞയാഴ്ച ഒരു പുള്ളി പുലി ചത്തതോടെയാണ് മൃഗങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചെക്കോസ്ലോവാക്യയില്‍ നിന്നും വരുത്തിയ മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തിയെങ്കിലും ഒരു മലയണ്ണാനും ഹിപ്പോകുഞ്ഞും ചത്തു.
അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആശായെന്ന ആറു മാസം പ്രായമുള്ള പുള്ളി പുലിയാണ് ഇന്ന് ചത്തത്. രണ്ട് പുള്ളി പുലികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രഫസര്‍മാരുടെ സംഘവും പാലോട് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലും ചികിത്സ പുരോഗമിക്കുന്നുണ്ടെങ്കിലും വൈറസ് ബാധ തടയാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: