കോട്ടയം: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച്, ജില്ലാ ആശുപത്രിക്കു മുമ്പില്‍ ന്യായവില മെഡിക്കല്‍ സ്റ്റോറും സൗജന്യ നിരക്കിലുള്ള ലബോറട്ടറിയും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. 13 ശതമാനം മുതല്‍ 50 ശതമാനം വരെ കിഴിവില്‍ മരുന്ന് നല്‍കുന്നതും ലബോറട്ടറി സേവനം ലഭ്യമാക്കുന്നതും ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികള്‍ക്ക് സമീപവും ഈ സേവനം ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന റെഡ്കോസിന്റെ സൗജന്യ മരുന്ന് വിതരണ കേന്ദ്രം കൂടുതല്‍ വിപുലീകരിക്കും. പാലിയം ഇന്ത്യയുടമായി സഹകരിച്ച് പാലിയേറ്റീവ് കെയര്‍ ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് മാസത്തിനകം ഔട്ട് പേഷ്യന്റ് വിഭാഗം ആരംഭിക്കും.ഇപ്പോള്‍ നിലവിലുള്ള ഹോം നേഴ്സിംഗ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തി വിദഗ്ദ്ധ പരിശീലനം ലഭിച്ച നേഴ്സുമാരുടെ സേവനം ആവശ്യാനുസരണം ലഭ്യമാക്കും.
റെഡ്ക്രോസ് സൊസൈറ്റിയുടെ സഹോദരസ്ഥാപനമായ സെന്റ് ജോണ്‍സ് ആംബുലന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ഏയ്ഡ് ക്ലാസുകള്‍ നടന്നുവരുന്നു. ഇത് പാസാകുന്നവര്‍ക്ക് സാര്‍വ്വദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും ചെയര്മാന് സുനില്‍ സി.കുര്യനും സെക്രട്ടറി ഫാ. ബിനോ ഫിലിപ്പും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: