ന്യൂദല്‍ഹി: മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ദല്‍ഹി കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണര്‍ വിലക്കി. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അക്രമണസാധ്യകള് കണക്കിലെടുത്തുള്ള സുരക്ഷയുടെ ഭാഗമായിട്ടാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയതെന്നാണ് ഇതിന് കാരണമായി പറയുന്നത്.
ദല്‍ഹി പോലീസിന്റെ കമാന്‍ഡോ വിഭാഗത്തിനാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ചുമതല നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ ആന്റണി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഷാഫി മേത്തറുടെ രാജി സംബന്ധിച്ചോ ഷാഫിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ചോ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഐക്യരാഷ്ട്രസഭയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദല്‍ഹിയിലെത്തിയത്. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച ഉണ്ടാകില്ലെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി പുന:സംഘടനയെ കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ ഇന്റെര്‍നാഷണല്‍ സെന്ററില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നത്.
സ്വീകരണ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുക്കും. .മുഖ്യമന്ത്രിക്കൊപ്പം യുഎന്‍ അവാര്‍ഡ് കരസ്ഥമാക്കിയ മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാന പ്രതിനിധികള്‍ക്കും യുഎന്‍ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: