തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഒത്താശയോടെ വ്യാപകവും ആസൂത്രിതവുമായ സാമൂഹ്യനീതി നിഷേധമാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. അരിപ്പ സമരഭൂമി സംഘര്‍ഷമേഖലയാക്കി മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നുവരികയാണ്. കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സമാന്തര ഭൂസമരം അതിന്റെ മുന്നോടിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യാവകാശ സമരങ്ങളെ രാഷ്ട്രീയമായി നേരിടുന്ന സര്‍ക്കാരിന്റെ നീക്കം അപലപനയമാണ്. ഇത്തരം നീക്കങ്ങള്‍ മതിയാക്കി സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ നേതൃത്ത്വത്തില്‍ നടക്കുന്ന സമരത്തിലുള്ള എല്ലാവര്ക്കും ഒരു ഹെക്ടറില്‍ കുറയാത്ത ഭൂമി നല്‍കണം. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭൂ രഹിതരായവരില്‍ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വര്ഗവിഭാഗവും പിന്നോക്ക സാമുദായിക വിഭാഗങ്ങളുമാണ്. ഇവര്‍ക്ക് ഇവര്‍ക്ക് ഭൂമി നല്‍കണം. കാലാവധി കഴിഞ്ഞ പാട്ടഭൂമി മുഴുവന്‍ വീണ്ടെടുത്ത് ഇവര്‍ക്ക് വിതരണം ചെയ്യണം.
ഇന്ദിരാ ആവാസ് യോജനാ പദ്ധതി അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പദ്ധതിക്കായുള്ള പരിഗണനാലിസ്റ്റില്‍ അര്‍ഹരായ നിരവധി പോര്‍ക്ക് നീതി നിഷേധിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്മനുസരിച്ച് 60 ശതമാനം പരിഗണനലഭിക്കേണ്ട പട്ടികവിഭാഗങ്ങള്‍ക്ക് 45 ശതമാനാമായി കുറച്ചു. ന്യൂനപക്ഷവിഭാഗങ്ങള്‍ 45 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഇത് നീതികരിക്കാനാവില്ല. അതിനാല്‍ ലിസ്റ്റ് റദ്ദു ചെയ്ത് കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്കരന്, കേരള പുലയന് മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.വി.ബാബ, കെ.പി.എം.എസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, അഘിലേന്ത്യാ നാടാര്‍ അസോസിയേഷന് സംസ്ഥാന സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: