കോട്ടയം: ഇന്ത്യന്‍ റബ്ബര്‍ബോര്‍ഡിന്റെ ഘടന, പ്രവര്‍ത്തനങ്ങള്‍, നടത്തിപ്പ് എന്നിവയെക്കുറിച്ചും ഇന്ത്യന്‍ റബ്ബറിന്റെ ഗുണമേന്മാനിയന്ത്രണത്തെക്കുറിച്ചും പഠിക്കുന്നതിനായി വിയറ്റ്നാം റബ്ബര്‍ അസോസിയേഷന്റെ പത്തംഗസംഘം റബ്ബര്‍ബോര്‍ഡ് സന്ദര്‍ശിച്ചു.
അസോസിയേഷന് ചെയര്മാന് ട്രാന് നോക് തുവാന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സെക്രട്ടറിജനറല്‍ വോ ഹോആങ്ങ് ആന്‍, ന്യൂയെന്‍ വാന്‍ താന്‍ (ഡയറക്ടര്‍ ജനറല്‍, ബിന്‍ തുവാന് റബ്ബര്‍ കമ്പനി), ന്യൂയെന്‍ തീ ഗായി (ഡയറക്ടര്‍ ജനറല്‍, ഡോങ്ങ് നയി റബ്ബര്‍ കോര്പ്പറേഷന്), ലേ ഖാ ലിയെം (ഡയറക്ടര്‍ ജനറല്‍, കോന്‍ ടും റബ്ബര്‍ കമ്പനി), ലെ ദിന് ബു (ഡയറക്ടര്‍ ജനറല്‍, മാങ്ങ് യങ്ങ് റബ്ബര്‍ കമ്പനി), ലെ വാന്‍ ചാന് (ഡയറക്ടര്‍ ജനറല്‍, തായ് നിന് റബ്ബര്‍ ജോയിന്റ് സ്റ്റോക്ക് കമ്പനി), ലയ് വാന്‍ ലാം (വിയറ്റ്നാം റബ്ബര്‍ ഗ്രൂപ്പ് ടെക്നിക്കല്‍ മാനേജ്മെന്റ് ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളായിരുന്നു. സംഘത്തോടൊപ്പം അസോസിയേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഫാന്‍ ട്രാന് ഹോങ്ങ് വാനും ന്യൂയെന്‍ ഗോക് തുയിയും ഉണ്ടായിരുന്നു.
സംഘം ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം, മോഡല്‍ റ്റി.എസ്.ആര്. ഫാക്ടറി, ഇന്ത്യാവുഡ് ഫാക്ടറി എന്നിവ സന്ദര്‍ശിച്ചു. വിയറ്റ്നാമിലെ റബ്ബര്വ്യവസായത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലുമുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് വിയറ്റ്നാം റബ്ബര്‍ അസോസിയേഷന്.
റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് സംഘത്തെ സ്വീകരിച്ചു. റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. തോമസ്. ജെ., ഫൈനാന്‍സ് ഡയറക്ടര്‍ വിജു ചാക്കോ, ട്രെയിനിങ് ഡയറക്ടര്‍ ഡോ. കുരുവിള ജേക്കബ്, ഡയറക്ടര്‍, പി &പി.ഡി എസ്. മോഹനചന്ദ്രന് നായര്‍, സി.സി. ചാക്കോ (ഡയറക്ടര്‍ എല്‍ & ഇ.ഡി.), രമേശ് ബി. നായര്‍ (ജോയിന്റ് ഡയറക്ടര്‍, എസ് & പി), എന്‍. രാജഗോപാല്‍ (ജോയിന്റ് ഡയറക്ടര്‍, ഫാക്ടറി മാനേജ്മെന്റ്), ഡോ. ബിനോയി കെ. കുര്യന് (ഡെപ്യട്ടി ഡയറക്ടര്‍, മാര്‍ക്കറ്റിങ്), റ്റോംസ് ജോസഫ് (ഡെപ്യൂട്ടി ഡയറക്ടര്‍, എക്കണോമിക് റിസര്‍ച്ച്), എം.ജി. സതീശ് ചന്ദ്രന് നായര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍-പബ്ലിസിറ്റി & പബ്ലിക്റിലേഷന്‍സ്) എന്നിവരും ബോര്‍ഡിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: