ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ വിവാദ പ്രസംഗം ബംഗാളില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു. തൃണമൂലിന്റെ ബീര്‍ഭൂം ജില്ലാ പ്രസിഡന്റ് അനുബ്രത് മൊണ്ഡാലാണ് വിവാദ പ്രസംഗത്തിലൂടെ ശ്രദ്ധാ കേന്ദ്രമാകുന്നത്.
സ്വന്ത്രസ്ഥാനാര്ത്ഥികള് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കില്‍ അയാളുടെ വീട് ആക്രമിക്കണമെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും അനുബ്രത് പ്രസംഗത്തില്‍ പറഞ്ഞു.
സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ ഉദ്യോഗസ്ഥന്മാര് പിന്തുണയ്ക്കുന്നുണ്ടെന്ന് കാണുകയാണെങ്കില്‍ അവിടത്തെ പൊലീസുകാര്‍ക്കുനേരെ ബോംബെറിയണമെന്നും പ്രസംഗത്തില്‍ ആഹ്വാനം ചെയ്തതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: