പത്തനാപുരം: കാലപ്പഴക്കത്തില്‍ ഏതു നിമിഷവും നിലംപൊത്തുന്ന വിധമാണ് തലവൂരിലെ സര്‍ക്കാര്‍ താലൂക്ക് ആയൂര്‍വേദ ആശുപത്രി. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. 5 ഡോക്ടര്‍മാരടക്കം 20 ഓളം ജീവനക്കാരുകളുള്ള ഇവിടെ ദിവസവും 200 ലധികം രോഗികളാണ് ഒപിയില്‍ എത്തുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കം 30ഓളം രോഗികള്‍ കിടത്തിചികിത്സയിലുമുണ്ട്.
പത്തനാപുരം പുനലൂര്‍ നിയോജക മണ്ഡലത്തിലെ ഏക ആയൂര്‍വേദ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥ കാരണം നാശം നേരിട്ടുകൊണ്ടിരിക്കുന്നത്. മഴ പെയ്താല്‍ ഭിത്തികല്‍ ചോര്‍ന്ന് മുറികള്‍ വെള്ളക്കെട്ടായി മാറും. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിട മെയിന്റനന്‍സും ആശുപത്രി മുറ്റത്ത് തറയോട് പാകല്‍ പണികള്‍ നടത്തിയെങ്കിലും ചോര്‍ച്ച മാറിയതുമില്ല. തറയിലിട്ട ഓട് ഇളകിയ നിലയിലുമാണ്. ആശുപത്രി പരിസരവും കാടുമൂടി കെട്ടിടത്തിനു മുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുകു വളര്ത്തര് കേന്ദ്രമായും മാറിയിട്ടുണ്ട്. രോഗികള്‍ക്കുവേണ്ടി ആഹാരം പാകം ചെയ്യുന്ന പുരയും ചോര്‍ന്നോലിച്ച് വീഴാറായതുമാണ്.
ആശുപത്രി തറയോട് പാകല്‍ പണികളില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്. ചില ചികിത്സകള്‍ക്ക് ഒരു മാസത്തോളം വേണ്ടി വരുന്ന സാധാരണക്കാരായ രോഗികള്‍ ചോര്‍ന്നൊലിക്കുന്ന വാര്‍ഡുകളില്‍ നിന്ന് മോചനത്തിനായി 150 രൂപ ദിവസ വാടക നല്കി പേ വാര് എടുക്കുന്നതിനും ബുദ്ധിമുട്ടുകയാണ്. പേ വാര്‍ഡ് എടുത്ത് ചികിത്സ തേടിയാല്‍ ആശുപത്രിയില്‍ നിന്നുള്ള ആനുകൂല്യങ്ങളും നഷ്ടമാകും. ആശുപത്രിയുടെ ദയനീയസ്ഥിതിയില്‍ തലവൂര്‍ ഗ്രാമപഞ്ചായത്തും മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: