ജക്കാര്‍ത്ത: സീസണ് മുന്നോടിയായി ഏഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇംഗ്ലീഷ് ടീം ആഴ്സണലിന് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഇന്തോനേഷ്യന്‍ ഡ്രീം ടീമിനെയാണ് ആഴ്സണല്‍ തകര്‍ത്തുവിട്ടത്. അവസാന ഏഴ് മിനിറ്റിലാണ് ആഴ്സണല്‍ മൂന്ന് ഗോളുകള്‍ നേടിയത്. 19-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടാണ് ഗണ്ണേഴ്സിന്റെ ഗോള്‍ മഴക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ആഴ്സണലിന് കഴിഞ്ഞില്ല. രണ്ടാം പകുതി ആരംഭിച്ചശേഷം മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ചുബ അക്പോം, 70, 72 മിനിറ്റുകളില്‍ ഒലിവര്‍ ജിറോഡ്, 81-ാം മിനിറ്റില്‍ ലൂക്കാസ് പൊഡോള്സ്കി, 83-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ഓള്‍സോണ്‍, 86-ാം മിനിറ്റില്‍ തോമസ് ഈസ്ഫെല്ഡ് എന്നിവരാണ് ആഴ്സണലിനായി ഗോളുകള്‍ നേടിയത്. പരിചയ സമ്പന്നരെയും യുവനിരയെയും കലര്‍ത്തിയാണ് ആഴ്സനല്‍ സൗഹൃദ മത്സരത്തിനിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: