കൊച്ചി: മില്‍മയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പൊടി കലക്കിയ പാല് പരിശുദ്ധമെന്ന് പറഞ്ഞ് നല്‍കുന്നത് തെറ്റാണെന്നും ഇക്കാര്യം പായ്ക്കറ്റില്‍ രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പായ്ക്കറ്റില്‍ നിന്നും പ്യുവര്‍ ആന്‍ഡ് ഫ്രഷ് എന്നെഴുതിയത് നീക്കം ചെയ്യണം.പൊടി കലക്കിയ പാല് ശുദ്ധമെന്ന് പറഞ്ഞ് വില്‍ക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ജസ്റ്റിസ് ഗിരിജരന്റെ ബെഞ്ച് വ്യക്തമാക്കി.മില്‍മയ്ക്ക് ഇതു സംബന്ധിച്ച വാക്കാലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: