മോസ്കോ: രാഷ്ട്രീയ അഭയം നല്‍കണമെന്ന് അമേരിക്കയുടെ സൈബര്‍ ചാരവൃത്തി പുറത്തുകൊണ്ടുവന്ന എഡ്വേഡ് സ്നോഡന് റഷ്യയോട് വീണ്ടും അഭ്യര്‍ത്ഥിക്കും. കഴിഞ്ഞ മൂന്നാഴ്ചയായി സ്നോഡന് മോസ്കോ വിമാനത്താവളത്തിന്റെ ട്രാന്‍സിസ്റ്റ് വിഭാഗത്തില്‍ കഴിയുകയാണ്. വെനസ്വലയും ബൊളീവിയയും നേരത്തെ സ്നോഡന് അഭയം വാഗ്ദാനം ചെയ്തിരുന്നു.
നിയമപരമായി ഇപ്പോള്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് റഷ്യയോട് അഭയം വീണ്ടും അഭയം തേടുന്നതെന്ന് സ്നോഡന് പറഞ്ഞു. മോസ്കോ വിമാനത്താവളത്തില്‍ മനുഷ്യാവകാശ സംഘടനകളുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്നോഡന് തന്റെ തീരുമാനം പ്രസ്താവനയിലൂടെ അറിയിച്ചത്.
അഭയം അനുവദിക്കുന്ന പക്ഷം റഷ്യ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കാമെന്നും സ്നോഡന് അറിയിക്കും. അമേരിക്കയ്ക്ക് ഉപദ്രവകരമായ ഒരു പ്രവര്‍ത്തിയും ഉണ്ടാകില്ലെന്ന് ഉറപ്പുതന്നാല്‍ സ്നോഡന് അഭയം നല്‍കുന്നത് പരിഗണിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന് നേരത്തെ പറഞ്ഞിരുന്നു.
പ്രിസം എന്നു പേരിട്ട പദ്ധതിയിലൂടെ അമേരിക്ക വ്യക്തികളുടെ ഫോണ്‍ സംഭാഷണങ്ങളും ഇമെയില്‍ വിവരങ്ങളും ചോര്‍ത്തുന്നതായി യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായ സ്നോഡന് വെളിപ്പെടുത്തിയത്. ഇത് അമേരിക്കയ്ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: