ന്യൂദല്‍ഹി: കായിക ബില്ലിന്റെ പുതിക്കിയ കരട് രൂപം കേന്ദ്ര കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചു. റിട്ട. ജസ്റ്റിസ് മുകള്‍ മണ്ഡല് അധ്യക്ഷനായ സമിതിയാണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്.
ഷൂട്ടര്‍ അഭിനവ് ബിന്ദ്രയും സമിതിയുടെ ഭാഗമായിരുന്നു. കായിക രംഗത്തെ അഴിമതിയും അധാര്‍മിക പ്രവണതകളും തടയാന്‍ ഉദ്ദേശിച്ചുള്ള വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ നോമിയോ ഉള്‍പ്പെട്ട സ്പോര്‍ട്സ് ട്രിബ്യൂണല്‍, ഭരണഘടനയ്ക്കും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ നിയമാവലിക്കും അനുസൃതമായ എത്തിക്സ് കമ്മിറ്റി, കായിക സംഘടനകളിലെ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ സ്പോര്‍ട്സ് ഇലക്ഷന് കമ്മീഷന് തുടങ്ങിയവ രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങള്‍. കായിക സംഘടനാ തലവന്മാരുടെ വിരമിക്കല്‍ പ്രായം 70തായി നിജപ്പെടുത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ഒളിംപിക് കമ്മിറ്റിയടക്കമുള്ള കായിക സംഘടനകളുടെ എക്സിക്യൂട്ടിവ് ബോഡിയില്‍ തുടര്‍ച്ചയായി രണ്ടു തവണ അംഗങ്ങളായവരെ തുടര്‍ന്നു മത്സരിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ ബോര്‍ഡ് പ്രസിഡന്റിന് തുടര്‍ച്ചയായ 12 വര്‍ഷം പദവി കൈയാളാം. അതേസമയം, വിവരാവകാശ നിയമം കായിക സംഘടനകള്‍ക്കു ബാധകമാക്കുന്ന ചാര്‍ട്ടര്‍9ഉം കായിക രംഗത്തെ അധാര്‍മികത പ്രവണതകള്‍ തടയാന്‍ ഉദ്ദേശിച്ചുള്ള ചാര്‍ട്ടര്‍ 4ഉം ബിസിസിഐയുടെ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്) കടുത്ത എതിര്‍പ്പിന് ഇടയാക്കിയേക്കുമെന്നു വിലയിരുത്തപ്പെടുന്നു.
വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരാനാവില്ലെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: