മാഡ്രിഡ്: പരാഗ്വെയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ റോക്കി സാന്റാ ക്രൂസ് സ്പാനിഷ് ക്ലബ്ബ് മലാഗയുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. 31കാരനായ സാന്റാക്രൂസ് കഴിഞ്ഞ സീസണിലാണ് മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ മലാഗയിലെത്തിയത്.
തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ ടീം താരത്തിന് ഫ്രീ ട്രാന്‍സ്ഫര്‍ അനുവദിക്കുകയായിരുന്നു. 30 മത്സരങ്ങളില്‍ സ്പാനിഷ് സംഘത്തിനുവേണ്ടി ബൂട്ടുകെട്ടിയ സാന്റ് എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.
ടീമില്‍ തുടരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കരാര്‍ വിവരം പുറത്തുവിട്ടുകൊണ്ട് സാന്റാക്രൂസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: