ദുബായ്: ഓസ്ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമിലേക്ക്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ നടക്കുന്ന ചടങ്ങില്‍ വോണിനെ മഹനീയ താരങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
ഇതോടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടുന്ന 69-ാമത്തെ കളിക്കാരനെന്ന ബഹുമതി വോണിനു വന്നുചേരും. വെസ്റ്റിന്‍ഡീസ് ബാറ്റിങ് പ്രതിഭ ബ്രയാന്‍ ലാറ, വോണിന്റെ ടീംമേറ്റും പേസ് ബൗളറുമായ ഗ്ലെന്‍ മഗ്രാത്ത്, ഇംഗ്ലിഷ് വനിത ക്രിക്കറ്റര്‍ എനിദ് ബേക്വെല്‍ എന്നിവരാണ് ഏറ്റവുംഒടുവിലായി വിശിഷ്ടതാരങ്ങളുടെ നിരയില്‍ ഇടംപിടിച്ചത്.
ഓസ്ട്രേലിയയ്ക്കുവേണ്ടി 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകള്‍ കൊയ്ത വോണ്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നറായാണ് വിലയിരുത്തപ്പെടുന്നത്.
ഏകദിനത്തില്‍ 194 മത്സരങ്ങളിലായി 293 വിക്കറ്റുകളും വോണ്‍ സമ്പാദിച്ചിട്ടുണ്ട്. 1999ലെ ഓസീസിന്റെ ലോകകപ്പ് നേട്ടത്തിലും വോണ്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: