സോള്‍: കീസോങ്ങിലെ സംയുക്ത വ്യവസായിക മേഖല വീണ്ടും തുറക്കുന്നതു സംബന്ധിച്ച് ഉത്തര- ദക്ഷിണ കൊറിയകള്‍ സമവായത്തിലെത്തിയില്ല.
ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എങ്കിലും ഫാക്റ്ററി പാര്‍ക്ക് നിലനിര്‍ത്തുന്നതിനും വികസിപ്പിക്കാനുമുള്ള സന്നദ്ധത കൊറിയകള്‍ ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച ഒരുവട്ടംകൂടി ചര്‍ച്ച നടത്തുമെന്നറിയുന്നു.
കൊറിയന്‍ സഹകരണത്തിന്റെ പ്രതീകങ്ങളിലൊന്നായ ഫാക്റ്ററി പാര്‍ക്ക് ഏപ്രിലിലാണ് അടച്ചുപൂട്ടിയത്. ഉത്തര കൊറിയയുടെ മൂന്നാം ആണവ പരീക്ഷവും അതിനു മറുപടിയെന്നോണം ദക്ഷിണകൊറിയ അമേരിക്കയുമായി ചേര്‍ന്നു നടത്തിയ സൈനിക ആഭ്യാസവും കീസോങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കേണ്ട അവസ്ഥ സംജാതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: